മലയാളം എഴുതുകയും വായിക്കുകയും ചെയ്യുന്ന, കേള്‍ക്കുകയും പറയുകയും ചെയ്യുന്ന എ ല്ലാ മലയാളികളും ഇവിടെ ഒരു ചറ്ച്ചയില്‍ പങ്കെടുക്കണമെന്നു് ആശിക്കുന്നു. ദീറ്ഘമായ ലേഖനങ്ങള്‍ എഴുതിവിട്ടാല്‍ വായിക്കാന്‍ ആളില്ല എന്നു വ്യക്തം.അതുകൊണ്ട് എന്റെ സുഹൃത്ത് സിബു താല്പര്യപ്പെട്ടതുപോലെ വിഷയം ഒരു ബ്ലോഗ്ഗില്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കുകയാണു്
വള്രെയധികം പുതിയ ആശയങ്ങളാണു ചറ്ച്ചക്കു വക്കുന്നതു്. ഒന്നു മറ്റു പലതിനോടും ബന്ധപ്പെട്ടുകിടക്കുന്നതയി ക്രമേണ ബോദ്ധ്യപ്പെടും. ചറ്ച്ചക്കു സൌകര്യ ത്തിനുവേണ്ടി കൊച്ചുകൊച്ചാശയങ്ങള്‍ അവതരിപ്പിക്കാം
അഭിപ്രായങ്ങളും നിറ്ദ്ദേശങ്ങളും വിമറ്ശനങ്ങളും ലോഭംകൂടാതെ എഴുതണമന്നു അഭ്യറ്ഥിക്കുന്നു
Focus: “ആ”
ഉച്ചാരണം നമുക്കറിയാം. ഇതൊരു സ്വരമാണോ എന്നാണു ചോദ്യം. അല്ല എന്ന ഉത്തരത്തില്‍ ഞാന്‍ എത്തിച്ചേറ്ന്നിട്ടു കുറെ നാളുകളായി. എങ്ങിനെയെന്നു ചോദിക്കുക.അക്ഷരമാലയില്‍ രണ്ടാമത്തെ സ്ഥാനത്തു നിറുത്തിയിരിക്കുന്ന ഈ ലിപി (LETTER) ഒന്നാമത്തെ ലിപിയുടെ ഒരു ‘വിരൂപം’(malformation) മാത്രമാണു്.ആ ലിപിയോട് ദീറ്ഘചിഹ്നം ചേറ്ത്ത് രൂപപ്പെടുത്തിയത്. ഇതൊരു അക്ഷരമാണെന്ന് രണ്ടു തരത്തില്‍ ന്യായീകരിക്കാം.1.അക്ഷരമെന്നാല്‍ syllable എന്ന അര്‍ഥ്ത്തില്‍-രണ്ടു സ്വരങ്ങള്‍ കൂടിച്ചേറ്ന്ന ഒരു syllable ആണത്. 2. അ മുതല്‍ ക്ഷ വരെയുള്ള എഴുത്തുകളുടെ കൂട്ടത്തില്‍ (‘അക്ഷരമാല’) ഒന്നു് എന്ന കേവലാറ്ഥത്തില്‍